ഫെർണാണ്ടീഞ്ഞോ ഇനി ബ്രസീലിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ ആയിരുന്ന മിഡ്ഫീൽഡർ ഫെർണാണ്ടീനോ ഇനി ബ്രസീലിൽ കളിക്കും. താരം ക്ലബ് വിടും എന്ന് നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചിരുന്നു‌. താരം ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ പരനെൻസിൽ ഉടൻ കരാർ ഒപ്പുവെക്കും. 2 വർഷത്തെ കരാർ അദ്ദേഹം ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇതേ ക്ലബിലൂടെ ആയിരുന്നു ഫെർണാണ്ടീനോ കരിയർ ആരംഭിച്ചത്. 2005വരെ അദ്ദേഹം പരസെൻസിൽ ഉണ്ടായിരുന്നു.

2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. മുന്നൂറിലധികം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം അഞ്ചു ലീഗ് കിരീടം ഉൾപ്പെടെ 13 വലിയ കിരീടങ്ങൾ താരം നേടിയിരുന്നു.