റയൽ മാഡ്രിഡ് ഫെർലാൻഡ് മെൻഡിയുടെ കരാർ പുതുക്കി

Newsroom

റയൽ മാഡ്രിഡ് അവരുടെ ഡിഫൻഡറായ ഫെർലാൻഡ് മെൻഡിയുടെ കരാർ പുതുക്കി. സാൻ്റിയാഗോ ബെർണാബ്യൂവിൽ എത്തിയതു മെൻഡി വലിയ പ്രകടനങ്ങൾ ആണ് നടത്തുന്നത്‌. എങ്കിലും റയൽ മാഡ്രിഡ് അൽഫോൺസോ ഡേവിസിനെ സ്വന്തമാക്കാൻ സാധ്യത ഉണ്ട് എന്ന വാർത്തകൾ വന്നത് മെൻഡിയുടെ ഭാവി ആശങ്കയിൽ ആക്കിയിരുന്നു. കഴിഞ്ഞ സീസണുകളിൽ പരിക്ക് കാരണം മെൻഡിക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.

മെൻഡി 24 07 26 09 37 28 220

കഴിഞ്ഞ സീസണിൽ മെൻഡി തൻ്റെ ഫിറ്റ്നസ് വീണ്ടെടുക്കുകയും എല്ലാ മത്സരങ്ങളിലുമായി ക്ലബ്ബിനായി 36 മത്സരങ്ങൾ കളിച്ചിരുന്നു.

29 കാരനായ ഡിഫൻഡർ 2019-ൽ 47 മില്യൺ പൗണ്ടിൻ്റെ ഇടപാടിൽ ലിഗ് 1 ക്ലബായ ലിയോണിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത് ലോസ് ബ്ലാങ്കോസിനൊപ്പം ചേർന്നു.

മാർക്ക പറയുന്നതനുസരിച്ച്, മെൻഡിയുമായി റയൽ മാഡ്രിഡ് ഇപ്പോൾ ഒരു കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. അത് 12 മാസത്തെ ഓപ്‌ഷനോടെ 2027 വരെ ക്ലബ്ബിൽ തുടരുന്ന കരാർ ആകും ഇത്.