സൗദി ക്ലബ് അൽ ഇത്തിഹാദിലേക്ക് ഉള്ള ലിവർപൂളിന്റെ ബ്രസീലിയൻ മധ്യനിര താരം ഫാബിഞ്ഞോയുടെ നീക്കം പ്രതിസന്ധിയിൽ ആണെന്ന വാർത്ത വ്യാജം ആണെന്ന് ദ അത്ലറ്റിക് റിപ്പോർട്ട്. നേരത്തെ താരത്തിന്റെ വളർത്തു പട്ടികളെ സൗദിയിൽ പ്രവേശിപ്പിക്കില്ല എന്നും അത് കാരണം താരം സൗദിയിൽ പോവുന്നതിൽ നിന്നു പിന്മാറി എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 2 ഫ്രഞ്ച് ബുൾ ഡോഗുകൾ ആണ് താരത്തിന് ഉള്ളത്.
ഈ ഇനം പട്ടികൾ സൗദിയിൽ അക്രമകാരികളും അപകടകാരികളും ആണ് എന്ന കാരണത്താൽ നിരോധിക്കപ്പെട്ട ഇനങ്ങൾ ആണ്. എന്നാൽ വളർത്തു പട്ടികൾ ആണ് ഫാബിഞ്ഞോയുടെ നീക്കം പ്രതിസന്ധിയിൽ ആവാൻ കാരണം എന്ന വാർത്ത കള്ളം ആണെന്ന് ഡേവിഡ് ഓർസ്റ്റീൻ റിപ്പോർട്ട് ചെയ്തു. നിലവിൽ 29 കാരനായ താരത്തിന്റെ സൗദി നീക്കത്തിൽ ചില പ്രതിസന്ധി നേരിടുന്നുണ്ട് എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. നിലവിൽ എല്ലാവരും ട്രാൻസ്ഫർ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ചർച്ചകൾ നടക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബുധനാഴ്ചക്ക് മുമ്പ് ട്രാൻസ്ഫർ നടന്നില്ലെങ്കിൽ താരം അന്ന് തന്നെ ലിവർപൂളും ആയി പരിശീലനത്തിൽ ഏർപ്പെടും.