ഗോളടിക്കാൻ ആളില്ലാത്തതിന് പരിഹാരം കണ്ടെത്താൻ ഒരു മെക്സിക്കൻ സൂപ്പർ താരത്തെ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ് ഡെൽഹി ഡൈനാമോസ്. മെക്സിക്കൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഉലിസെസ് ഡേവിയ ആണ് ഡെൽഹിയുമായി കരാറിൽ എത്തിയത്. ഈ സീസണിൽ ഒരു വിജയം വരെ കണ്ടെത്താൻ ആവാതെ കഷ്ടപ്പെടുന്ന ഡെൽഹിയുടെ പ്രധാന പ്രശ്നം അറ്റാക്ക് ആയിരുന്നു.
മെക്സിക്കയിൽ നിന്നുള്ള ഡേവിയ 2011ൽ ചെൽസിയുമായി കരാർ ഒപ്പിട്ട താരമാണ്. എന്നാൽ ചെൽസിയിൽ ഒരു മത്സരം വരെ കളിക്കാൻ അന്നത്തെ മെക്സിക്കൻ സെൻസേഷന് ആയില്ല. മെക്സിക്കോയിലെ പ്രമുഖ അക്കാദമിയായ ഗുവദലജാര അക്കാദമിയിലൂടെ വളർന്ന താരമാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ചിചാരിറ്റോ ഹെർണാണ്ടസ് ഒക്കെ ഈ ക്ലബിലൂടെ വളർന്നതാണ്.
അവസാനമായ സാന്റോസ് ലഗുവാന ക്ലബിനായാണ് താരം കളിച്ചത്. സീസൺ പകുതിയായിട്ടും വെറും ഏഴു ഗോളുകൾ മാത്രം അടിച്ചിട്ടുള്ള ഡെൽഹിയുടെ പ്രശ്നങ്ങൾക്ക് ഡാവിയ പരിഹാരം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.