ക്ലബ് റെക്കോർഡ് തുക നൽകി ബൗണ്മത് ബ്രസീലിയൻ താരം ഇവാനിൽസണെ സ്വന്തമാക്കി

Newsroom

ക്ലബ് റെക്കോർഡ് തുക നൽകി ബൗണ്മത് പോർട്ടോ താരം ഇവാനിൽസണെ സ്വന്തമാക്കി. 40.2 മില്യൺ പൗണ്ട് എന്ന ക്ലബ്ബിൻ്റെ റെക്കോർഡ് തുകയാണ് ബോണ്മത് ബ്രസീലിയൻ സ്‌ട്രൈക്കറിനായി ചിലവഴിക്കുന്നത്‌. 24 കാരനായ ഇവാനിൽസൺ പോർച്ചുഗലിൽ തൻ്റെ നാല് വർഷത്തിനിടെ 154 മത്സരങ്ങളിൽ നിന്ന് 60 ഗോളുകൾ നേടിയിട്ടുണ്ട്.

Picsart 24 08 17 02 53 48 611

£31.7m പ്രാരംഭ ഫീസായി നൽകും‌. ആഡ് ഓൺ ആയി £ 8.5 മില്യണും പോർട്ടോക്ക് ലഭിക്കും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ഗോളുകൾ ഉൾപ്പെടെ 25 ഗോളുകൾ താരൻ നേടിയിരുന്നു‌.

ഈ വർഷമാദ്യം ബ്രസീലിനായി ഇവനിൽസൺ അരങ്ങേറ്റം നടത്തിയിരുന്നു‌.കോപ്പ അമേരിക്കയിൽ ബ്രസീലിൻ്റെ ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.