ആസ്റ്റൺ വില്ലയുടെ എമിലിയാനോ ബുയെന്ദിയ ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേർ ലെവർകുസെനിലേക്ക് ചേരാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകൾ. സീസർ ലൂയിസ് മെർലോയുടെ റിപ്പോർട്ട് പ്രകാരം, അർജന്റീനിയൻ പ്ലേമേക്കറിനായുള്ള ലോൺ കരാറിന്റെ നിബന്ധനകൾ ക്ലബ്ബുകൾ ടീം അന്തിമമാക്കുകയാണ്. സീസണിന്റെ അവസാനത്തിൽ താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിൽ ഉൾപ്പെടുന്നു.
28 കാരനായ ബ്യൂന്ദിയ 2021 ൽ നോർവിച്ച് സിറ്റിയിൽ നിന്ന് ആണ് ആസ്റ്റൺ വില്ലയിൽ ചേർന്നത്. പരിക്ക് കാരണം 2023-2024 സീസൺ മുഴുവൻ താരത്തിന് നഷ്ടമായിരുന്നു. ജർമ്മനിയിൽ ഒരു പുതിയ തുടക്കമാകും താരം ആഗ്രഹിക്കുന്നത്.