ആസ്റ്റൺ വില്ലയുടെ അർജന്റീനൻ മധ്യനിര താരം എമി എമി ബുവന്ദിയക്ക് എ.സി.എൽ ഇഞ്ച്വറി. തങ്ങളുടെ പ്രധാന താരമായ ബുവന്ദിയയുടെ പരിക്ക് വില്ലക്ക് കനത്ത തിരിച്ചടിയാണ്. 2 സീസണിനു മുമ്പ് നോർവിച്ച് സിറ്റിയിൽ നിന്നു ഏതാണ്ട് 38 മില്യൺ പൗണ്ടിനു വില്ലയിൽ എത്തിയ താരം കഴിഞ്ഞ 2 സീസണിൽ ടീമിന്റെ നട്ടെല്ല് ആയിരുന്നു. കഴിഞ്ഞ സീസണിൽ താരം ഒരു മത്സരവും നഷ്ടമാക്കിയിരുന്നില്ല. ഇതോടെ മാസങ്ങൾ താരം പുറത്ത് ഇരിക്കേണ്ടി വരും.
അർജന്റീന താരത്തിന് പകരക്കാരനായി ഇറ്റാലിയൻ താരം നിക്കോളോ സാനിയോലോയെ ടീമിൽ എത്തിക്കാൻ ആണ് വില്ല ശ്രമം. മുൻ റോമ താരം ആയ സാനിയോലോ ഫെബ്രുവരിയിൽ തുർക്കി ക്ലബ് ഗലറ്റസരയിൽ ചേർന്നിരുന്നു. 15 മില്യൺ യൂറോ നൽകി ആയിരുന്നു അവർ താരത്തെ ടീമിൽ എത്തിച്ചത്. സമീപകാലത്ത് പരിക്ക് വലച്ച സാനിയോലോ കരിയർ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആണ്. മുൻ റോമ ഡയറക്ടറും നിലവിലെ വില്ല ഡയറക്ടറും ആയ മോഞ്ചിയുടെ ക്ലബിലെ സാന്നിധ്യം താരം ടീമിൽ എത്താനുള്ള സാധ്യത കൂട്ടുന്നുണ്ട്. നേരത്തെ ഇന്റർ മിലാനിൽ നിന്നു സാനിയോലോ റോമയിൽ എത്തിയ സമയത്ത് മോഞ്ചി ആയിരുന്നു റോമ ഡയറക്ടർ.