എഡേഴ്സണായി അൽ ഇത്തിഹാദും രംഗത്ത്

Newsroom

Picsart 24 07 22 00 53 19 089
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ എഡേഴ്സൺ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. എഡേഴ്സ്ണായി നേരത്തെ സൗദി അറേബ്യൻ ക്ലബായ അൽ നസർ വൻ ഓഫർ വെച്ചിരുന്നു. 30 മില്യൺ ട്രാൻസ്ഫർ ഫീയുള്ള ആ ഓഫർ പക്ഷെ മാഞ്ചസ്റ്റർ സിറ്റി നിരസിച്ചതോടെ താരത്തിന്റെ ഭാവി എന്താകും എന്നത് അനിശ്ചിതത്വത്തിൽ ആയിരുന്നു. സിറ്റി 50 മില്യൺ എങ്കിലും കിട്ടിയാൽ മാത്രമേ എഡേഴ്സണെ വിൽക്കുകയുള്ളൂ എന്നാണ് പറയുന്നത്.

മാഞ്ചസ്റ്റർ സിറ്റി 24 07 03 10 18 49 825

ഇപ്പോൾ എഡേഴ്സണായി സൗദി ക്ലബ് ആയ അൽ ഇത്തിഹാദ് കൂടെ രംഗത്ത് വന്നിരിക്കുകയാണ്. അവരോടും സിറ്റി 60 മില്യണാണ് ചോദിക്കുന്നത്. അൽ ഇത്തിഹാദ് അടുത്ത ദിവസങ്ങളിൽ ഒരു ഓഫർ സമർപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2017മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ് എഡേഴ്സൺ. ബെൻഫികയിൽ നിന്നായിരുന്നു എഡേഴ്സൺ സിറ്റിയിലേക്ക് എത്തിയത്. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ സിറ്റിയിൽ ബാക്കിയുണ്ട്.

പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ഗ്ലോവും താരത്തിന് സ്വന്തമായുണ്ട്. സിറ്റിക്ക് ഒപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങൾ നേടാനും താരത്തിനായി. ആകെ 17 കിരീടങ്ങൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നേടി.