എഡി ക്രിസ്റ്റൽ പാലസിലേക്ക്, താരത്തെ ആഴ്‌സണൽ വിൽക്കും

Wasim Akram

ആഴ്‌സണലിന്റെ ഇംഗ്ലീഷ് മുന്നേറ്റനിര താരം എഡി എങ്കെതിയയെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കാൻ ധാരണയിൽ എത്തി. നേരത്തെ മാഴ്‌സെ, നോട്ടിങ്ഹാം ഫോറസ്റ്റ് ക്ലബുകൾ താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അതൊന്നും നടന്നില്ല. തുടർന്ന് ആണ് നിലവിൽ താരത്തെ മറ്റൊരു ലണ്ടൻ ക്ലബ് ആയ ക്രിസ്റ്റൽ പാലസിന് വിൽക്കാൻ ആഴ്‌സണൽ ധാരണയിൽ എത്തിയത്.

ആഴ്‌സണൽ
എഡി

25 മില്യൺ പൗണ്ടും 5 മില്യൺ പൗണ്ട് ആഡ് ഓണും അടങ്ങുന്ന തുകക്ക് ആണ് താരത്തെ ആഴ്‌സണൽ വിൽക്കുക. നിലവിൽ താരത്തിന് പാലസിൽ മെഡിക്കലിൽ പങ്കെടുക്കാൻ അനുവാദവും ആഴ്‌സണൽ നൽകിയിട്ടുണ്ട്. അതേസമയം ആഴ്‌സണലിന്റെ പോർച്ചുഗീസ് മധ്യനിര താരം ഫാബിയോ വിയേര പോർട്ടോയിൽ തിരിച്ചെത്തി. നിലവിൽ നിരവധി താരങ്ങളെ വിറ്റ ആഴ്‌സണൽ പുതിയ മുന്നേറ്റനിര താരത്തിന് ആയി ഇനിയും ശ്രമിക്കുമോ എന്നത് ആണ് ചോദ്യം.