ഇക്വഡോർ ഇന്റർനാഷണൽ ആയ ഫെലിപെ കൈസാദോയെ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ സ്വന്തമാക്കി. ജെനോവയിൽ നിന്നാണ് താരം ഇന്റർ മൊലാനിൽ എത്തുന്നത്. 33കാരനായ താരം ഇന്ററിന്റെ ബാക്ക് അപ്പ് സ്ട്രൈക്കറാകും. പ്രമുഖ ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ് കൈസാദോ. മുമ്പ് നാലു വർഷത്തോളം ലാസിയോയിൽ കളിച്ചിരുന്നു. എസ്പാൻയോൾ, മാഞ്ചസ്റ്റർ സിറ്റി, ബേസൽ, സ്പോർടിംഗ് എന്നി ക്ലബുകൾക്കായെല്ലാം താരം കളിച്ചിട്ടുണ്ട്.