എഡിൻ ജെക്കോയെ ഇന്റർ മിലാൻ സ്വന്തമാക്കി. ഇന്ന് ഇന്റർ മിലാൻ ഔദ്യോഗികമായി കരാർ പ്രഖ്യാപിച്ചു. ട്രാൻസ്ഫർ പ്രഖ്യാപിച്ചത് ഇപ്പോൾ ആണ് എങ്കിലും ജെക്കോ ഇതിനകം തന്നെ സൗഹൃദ മത്സരത്തിൽ ഇന്റർ മിലാനായി ഇറങ്ങുകയും ഗോൾ അടിക്കുകയും ചെയ്തിട്ടുണ്ട്. റോമൻ താരത്തെ രണ്ട് വർഷത്തെ കരാറിൽ ആണ് ഇന്റർ മിലാൻ ടീമിൽ എത്തിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം ക്ലബിലേക്ക് എത്തുന്നത്. എങ്കിലും ഇന്റർ മിലാൻ അടുത്ത സീസ്ണിൽ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുക ആണെങ്കിൽ റോമക്ക് 1.5മില്യൺ നൽകേണ്ടി വരും.
🚨 | ANNOUNCEMENT@EdDzeko is an #Inter player ⚫🔵
👉 https://t.co/eMw6uErh9C#WelcomeEdin #IMInter pic.twitter.com/01KL4Ia5Mh
— Inter (@Inter_en) August 14, 2021
ലുകാകുവിനെ വിറ്റതിന് പകരമായാണ് ഇന്റർ മിലാൻ ജെക്കോയെ ടീമിൽ എത്തിക്കുന്നത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ജെക്കോ 2015 മുതൽ റോമയിൽ ഉണ്ട്. ആദ്യ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോമയിൽ എത്തിയ ജെക്കോ പിന്നീട് 2017ൽ സ്ഥിരകരാറിൽ ഒപ്പുവെച്ചു. റോമക്ക് വേണ്ടി തൊണ്ണൂറോളം ഗോളുകൾ ജെക്കോ അടിച്ചു കൂട്ടിയിട്ടുണ്ട്.