Picsart 23 06 24 03 38 26 748

അയാക്സിൽ നിന്നു എഡ്സൺ അൽവാരസിനെ ടീമിൽ എത്തിക്കാൻ ഡോർട്ട്മുണ്ട്

ജൂഡ് ബെല്ലിങ്ഹാം റയൽ മാഡ്രിഡിലേക്ക് പോയതിനു പിന്നാലെ മധ്യനിര ശക്തമാക്കാൻ ഒരുങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. അയാക്‌സിന്റെ മെക്സിക്കൻ മധ്യനിര താരം എഡ്സൺ അൽവാരസിനെ ടീമിൽ എത്തിക്കാൻ ആണ് അവർ നിലവിൽ ശ്രമിക്കുന്നത്.

നിലവിൽ താരവും ആയി ഡോർട്ട്മുണ്ട് വ്യക്തഗത ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. ഏതാണ്ട് 5 വർഷത്തെ കരാറിൽ ജർമ്മൻ ക്ലബ്ബിൽ ചേരാൻ മെക്സിക്കൻ താരം സമ്മതം മൂളി എന്നാണ് റിപ്പോർട്ട്. വരും ദിനങ്ങളിൽ അയാക്സും ആയി ചർച്ച നടത്തി താരത്തെ ഉടൻ ടീമിൽ എത്തിക്കാൻ ആവും ഡോർട്ട്മുണ്ട് ശ്രമം.

Exit mobile version