ഡി മരിയ ഒരു വർഷം കൂടി ബെൻഫിക്കയിൽ തുടരും

Wasim Akram

അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ ഒരു വർഷം കൂടി പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ തുടരും. കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നു വിരമിക്കും എന്നു ഇതിനകം പ്രഖ്യാപിച്ച താരം പക്ഷെ ക്ലബ് ഫുട്‌ബോളിൽ തുടരും എന്നു ഇതോടെ ഉറപ്പായി.

ഡി മരിയ

ബെൻഫിക്ക മുന്നോട്ട് വെച്ച കരാർ ഡി മരിയ സ്വീകരിക്കുക ആയിരുന്നു. ഇതോടെ 2025 വരെ താരം പോർച്ചുഗീസ് ക്ലബിൽ കളിക്കും. കഴിഞ്ഞ വർഷം പി.എസ്.ജിയിൽ നിന്നാണ് താരം തന്റെ ആദ്യകാല ക്ലബ് ആയ ബെൻഫിക്കയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ക്ലബിന് ആയി വളരെ മികച്ച പ്രകടനം ആണ് താരം നടത്തിയത്.