ലാമ്പാർഡിന്റെ ടീമായ ഡെർബി കൗണ്ടി തങ്ങളുടെ സീസണിലെ ഏഴാം സൈനിംഗ് പൂർത്തിയാക്കി. അറ്റാക്കറായ മാർട്ടിൻ വാഗ്ഹോർൺ ആണ് ഡെർബി കൗണ്ടിയിൽ പുതുതായി എത്തിയിരിക്കുന്നത്. 28കാരനായ താരം ഇസ്പിച് ടൗണിൽ നിന്നാണ് ഡെർബി കൗണ്ടിയിലേക്ക് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് സൈനിംഗ്.
ടീമിനായി ഈ ശനിയാഴ്ച നടക്കുന്ന ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഡെർബിക്കായി അരങ്ങേറും. ലീഗിലെ ആദ്യ മത്സരത്തിൽ ലാമ്പാർഡിന്റെ ടീം വിജയിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




