ഇതിഹാസ താരം ജെർമെയിൻ ഡെഫോയെ ടീമിൽ തിരികെയെത്തിച്ചു സണ്ടർലാന്റ്

Wasim Akram

ഇംഗ്ലീഷ് താരം ജെർമെയിൻ ഡെഫോ തന്റെ മുൻ ക്ലബ് ആയ സണ്ടർലാന്റിൽ തിരികയെത്തി. പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനു ആയി ഗോളുകൾ അടിച്ചു കൂട്ടിയ താരം നിരവധി പ്രീമിയർ ലീഗ് ക്ലബുകളുടെ ഭാഗം ആയിരുന്നു.

ഇടക്ക് അമേരിക്കയിൽ പോയെങ്കിലും തിരിച്ചു വന്നു സണ്ടർലാന്റിനു ആയി മികച്ച പ്രകടനം നടത്തിയ ഡെഫോ അവരെ പലപ്പോഴും ഒറ്റക്ക് ചുമലിൽ ഏറ്റിയിട്ടുണ്ട്. റേഞ്ചേഴ്‌സും ആയുള്ള കരാർ അവസാനിപ്പിച്ചു ആണ് 37 കാരനായ ഡെഫോ ഇംഗ്ലീഷ് ലീഗ് വണ്ണിൽ കളിക്കുന്ന തന്റെ മുൻ ക്ലബിൽ തിരികയെത്തിയത്.