മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഡീൻ ഹെൻഡേഴ്സൺ തീരുമാനിച്ചു. അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ നോട്ടിങ്ഹാം ഫോറസ്റ്റിൽ ഈ ആഴ്ച കരാർ ഒപ്പുവെക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ നോട്ടിങ്ഹാം ലോണിൽ ആലും ഡീൻ ഹെൻഡേഴ്സണെ വാങ്ങുക. ഈ ആഴ്ച താരം ഫോറസ്റ്റിൽ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.
40 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡീൻ ഹെൻഡേഴ്സിനായി ആവശ്യപ്പെട്ടത് കൊണ്ട് തന്നെ അറും താരത്തെ വാങ്ങാൻ രംഗത്ത് എത്തിയിരുന്നില്ല തുടർന്നാണ് ലോൺ കരാറിൽ താരത്തെ ക്ലബ് വിടാൻ യുണൈറ്റഡ് അനുവദിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സീസൺ കൂടെ രണ്ടാം ഗോൾ കീപ്പറായി തുടരാൻ ഡീൻ ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.