‘ചെൽസിയെ പോലെയല്ല ഞങ്ങൾ യൂറോപ്പ ലീഗ് കളിക്കുന്നുണ്ട്,കൈസെദോ പോയാൽ പകരം ആളെ വേണം’

Wasim Akram

തങ്ങളുടെ ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോയെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമത്തിനോട് പ്രതികരിച്ചു ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബി. തങ്ങളുടെ ക്ലബ് ഉടമ താരത്തെ വിൽക്കാൻ തീരുമാനിക്കുന്നത് വരെ താരം തങ്ങൾക്ക് ഒപ്പം ഉണ്ടാവും എന്നു പറഞ്ഞ ഇറ്റാലിയൻ പരിശീലകൻ ഭാവിയിൽ എന്ത് സംഭവിക്കും എന്നു പറയാൻ ആവില്ല എന്നും കൂട്ടിച്ചേർത്തു.

ചെൽസി

കൈസെദോ മികച്ച താരവും വ്യക്തിയും ആണെന്ന് പറഞ്ഞ ഡി സെർബി താരം ക്ലബ് വിട്ടാൽ പകരം മികച്ച താരത്തെ തന്നെ തങ്ങൾക്ക് പകരക്കാരനായി വേണം എന്നും കൂട്ടിച്ചേർത്തു. കൈസെദോക്ക് പകരം മികച്ച താരത്തെ തന്നെ ടീമിൽ എത്തിക്കാൻ ആവണം കാരണം ചെൽസിയെ പോലെയല്ല ഈ സീസണിൽ തങ്ങൾ യൂറോപ്പ ലീഗ് കളിക്കുന്നുണ്ട് എന്നു പറഞ്ഞ ഡി സെർബി ചെൽസിയെ ചെറുതായി പരിഹസിക്കാനും മറന്നില്ല. ഇരു ക്ലബുകളും തമ്മിലുള്ള പ്രീ സീസൺ മതരത്തിനു മുമ്പ് ആയിരുന്നു ഡി സെർബിയുടെ പ്രതികരണം.