ഡച്ച് സെന്റർ ബാക്ക് മാത്യസ് ഡി ലിറ്റ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 45 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റിനെ സൈൻ ചെയ്യുന്നത്. 2029 വരെയുള്ള കരാർ ഡി ലിറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെച്ചു.

2022 മുതൽ ബയേണിൽ ഉള്ള ഡി ലിറ്റ് അവസാന സീസണുകൾ പരിക്ക് കാരണം ബുദ്ധിമുട്ടിയിരുന്നു. പരിക്കിനെ അതിജീവിക്കാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച താരത്തെ ആകും ഡി ലിറ്റിലൂടെ ലഭിക്കുന്നത്. ഡി ലിറ്റ് ബയേണൊപ്പം ലീഗ് കിരീടം ഉൾപ്പെടെ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.
മുമ്പ് അയാക്സിനും യുവന്റസിനും ഒപ്പവും ഡി ലിറ്റ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഡി ലിറ്റ് കൂടെ എത്തുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ശക്തമാവുകയാണ്. ലിസാൻഡ്രോ മാർട്ടിനസ്, ലെനി യോറോ, ഡി ലിറ്റ്, ഹാരി മഗ്വയർ, ലിൻഡെലോഫ്, ഇവാൻ എന്നിവർ ഇപ്പോൾ യുണൈറ്റഡിൽ സെന്റർ ബാക്കുകളായി മാത്രമുണ്ട്.