ഡച്ച് ഇന്റർനാഷണൽ താരം ഡേവി ക്ലാസൺ ഇന്റർ മിലാനിൽ തുടരില്ല. ക്ലാസന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള ക്ലോസ് ഇന്റർ മിലാൻ ഉപയോഗിച്ചില്ല. ഇതോടെ താരം ഫ്രീ ഏജന്റായി ക്ലബ് വിടും എന്ന് ഉറപ്പായി. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ക്ലാസൻ ഇന്റർ എത്തിയത്.
ഇന്റർ മിലാനൊപ്പം രണ്ടു കിരീടം നേടാൻ ക്ലാസനായി. താരം ഇറ്റലിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുണ്ട്. ഇന്ററിൽ വരും മുമ്പ് മൂന്ന് വർഷത്തോളം അയാക്സിനൊപ്പം ഉണ്ടായിരുന്നു.
മുൻ അയാക്സ് ക്യാപ്റ്റൻ കൂടിയായ ക്ലാസൻ മുമ്പ് ബുണ്ടസ് ലീഗയിൽ വെർഡെർ ബ്രെമനു വേണ്ടിയും പ്രീമിയർ ലീഗിൽ എവർട്ടണായും കളിച്ചിരുന്നു. അയാക്സിനായി രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ കളിച്ചു. അയാക്സ് അക്കാദമിയിലൂടെ തന്നെയാണ് ക്ലാസൻ വളർന്നു വന്നത്. അഞ്ചു തവണ അയാക്സിനൊപ്പം ഡച്ച് ലീഗും സ്വന്തമാക്കിയിരുന്നു. നെതർലന്റ്സിനായി 50ഓളം മത്സരങ്ങളും ക്ലാസൻ കളിച്ചു.