ഡേവിൻസൺ സാഞ്ചസ് ഇനി ഗലറ്റസറെയിൽ

Newsroom

ടോട്ടൻഹാം ഹോട്‌സ്പർ താരം ഡേവിൻസൺ സാഞ്ചസിനെ തുർക്കിഷ് ക്ലബായ ഗലറ്റസറെ സ്വന്തമാക്കി. 15 മില്യണോളം നൽകിയാണ് താരത്തെ തുർക്കി ക്ലബ് സ്വന്തമാക്കുന്നത്. 2027വരെയുള്ള കരാർ ഡേവിൻസൺ സാഞ്ചസ് ഒപ്പുവെച്ചു.

സാഞ്ചേ 23 08 29 13 55 08 420

2017 മുതൽ സ്പർസിനൊപ്പം കൊളംബിയൻ ഇന്റർനാഷണൽ ആയ സാഞ്ചസ് ഉണ്ട്. ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് സാഞ്ചസിന് ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ സ്പർസ് തീരുമാനം എടുത്തത്.

കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ബെഞ്ചിൽ ആയിരുന്നു സാഞ്ചസിന്റെ സ്ഥാനം. 27-കാരൻ സ്പർസിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017ൽ ആയിരുന്നു സ്പർസിൽ എത്തിയത്. അതിനു മുമ്പ് അയാക്സിൽ ഉണ്ടായിരുന്നു.