മുന്നേറ്റ താരം ഡേവിഡ് ഡെട്രോ ഫോഫാനയെ ചെൽസി യൂണിയൻ ബെർലിനിലേക്ക് കൈമാറി. ലോണിൽ ആണ് ഇരുപതുകാരൻ ജർമൻ ക്ലബ്ബിലേക്ക് എത്തുന്നത്. ഒരു സീസണിലേക്കുള്ള ലോൺ കാലാവധിക്ക് ശേഷം പക്ഷെ താരത്തെ സ്വന്തമാക്കാൻ യൂണിയൻ ബെർലിനാവില്ല. കഴിഞ്ഞ സീസണിൽ ബുണ്ടസ്ലീഗയിൽ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തിരുന്ന യൂണിയൻ ബെർളിന് താരത്തിന്റെ വരവ് വലിയൊരു മുതൽ കൂട്ടാവും. ഡേവിഡിന്റെ വേഗതയും മുൻ നിരയിൽ പല സ്ഥാനങ്ങളിലും കളിക്കാൻ ഉള്ള കഴിവുമാണ് തങ്ങളെ ആകർശിച്ചതെന്ന് ടീം ഡയറക്റ്റർ ഒലിവർ രുണെർട് അറിയിച്ചു. ടീം ഇത്തവണ യൂറോപ്പിലേക്കും യോഗ്യത നേടിയിട്ടുള്ളതിനാൽ ഫോഫാനക്കും മികച്ചൊരു അനുഭവമായിരിക്കും ബെർലിനിൽ.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് ഐവറി കോസ്റ്റ് താരമായ ഡെട്രോ ഫോഫാനയെ നോർവെ ടീമായ മോൾഡെയിൽ നിന്നും എത്തിക്കുന്നത്. 2022ൽ ഇരുപതുരണ്ടു ഗോളുകൾ കണ്ടെത്തി അപാരമായ ഫോമിൽ ആയിരുന്നു താരം. ചെൽസിയിൽ പക്ഷെ ആകെ നാല് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. കഴിഞ്ഞ സീസണിലെ പ്രകടനം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന യൂണിയൻ ബെർലിൻ ടീം ശക്തിപ്പെടുത്താൻ ഉള്ള ഒരുക്കത്തിൽ തന്നെയാണ്. ലീഡ്സിൽ നിന്നും ബ്രെണ്ടൻ ആരോൺസണിനേയും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. വിയ്യാറയലിൽ നിന്നും നിക്കോളാസ് ജാക്സൻ, ലെപ്സീഗ് താരം എൻകുങ്കു എന്നിവർ വരുന്നതോടെ ഡെട്രോ ഫോഫാനക്ക് വീണ്ടും അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു.
Download the Fanport app now!