ലിവർപൂളിന്റെ സ്ട്രൈക്കർ ഡാനി ഇംഗ്സ് ഇനി സതാമ്പ്ടണിൽ കളിക്കും. ഈ വർഷം ലോൺ അടിസ്ഥാനത്തിലാകും ഇംഗ്സ് സതാമ്പ്ടണികൽ എത്തുക. അതിനു ശേഷം സ്ഥിരമായി താരത്തെ സ്വന്തമാക്കാനും അവസരമുണ്ട്. 2015ൽ ബേൺലിയിൽ നിന്ന് ലിവർപൂളിൽ എത്തിയ താരത്തിന് ആൻഫീൽഡിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
ഇതുവരെ 25 മത്സരങ്ങളാണ് ലിവർപൂളിനായി ഇംഗ്സ് കളിച്ചത്. അതിൽ നാലു ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. ലിവർപൂളിൽ എത്തിയതിന് ശേഷം ഏറ്റ രണ്ട് പരിക്കുകളും ഇംഗ്സിന്റെ പ്രകടനത്തെ ബാധിച്ചു. ഞായറാഴ്ച തന്റെ മുൻ ക്ലബായ ബേർൺലിക്കെതിരായ പോരാട്ടത്തിൽ ആകും ഇംഗ്സിന്റെ അരങ്ങേറ്റം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial