ഡാനിയൽ അഡോ വീണ്ടും ഗോകുലം എഫ് സിയിൽ

Newsroom

കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന വിദേശ ഡിഫൻഡർ ഡാനിയൽ അഡോ വീണ്ടും ഗോകുലത്തിൽ. താരം ഗോകുലം എഫ് സിയുമായി ഒരു വർഷത്തേക്ക് പുതിയ കരാർ ഒപ്പിട്ടു. നേരത്തെ തന്നെ ഗോകുലം ആറ് വിദേശ താരങ്ങളെ സ്വന്തമാക്കിയതിനാൽ ഡാനിയൽ അഡോ തിരിച്ചെത്തില്ല എന്നാണ് കരുതിയത്. എന്നാൽ ഇന്ന് ഗോകുലം എഫ് സി അഡോ പുതിയ കരാർ ഒപ്പിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

ഏതു വിദേശ താരമാണ് അഡോയ്ക്ക് പകരം ക്ലബ് വിടുക എന്നത് വ്യക്തമല്ല. മിഡ്ഫീൽഡർ തിയാഗോ ഒലിവേരയാണ് ക്ലബ് വിടുന്നത് എന്നാണ് അഭ്യൂഹങ്ങൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഇല്ല. ഗോകുലത്തിനൊപ്പം കഴിഞ്ഞ സീസണിൽ ഭൂരിഭാഗം ഐലീഗ് മത്സരങ്ങളും അഡോ കളിച്ചിരുന്നു. ചർച്ചിൽ ബ്രദേഴ്സിനെതിരെ കോഴിക്കോട് വെച്ച് നേടിയ ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകളും താരം ക്ലബിനായി നേടിയിട്ടുണ്ട്.

മുമ്പ് ഘാന അണ്ടർ 20 ടീമിൽ കളിച്ച താരമാണ്.