ഡാനി ഓൾമോയുടെ സൈനിംഗ് ബാഴ്സലോണ പ്രഖ്യാപിച്ചു

Newsroom

എഫ്‌സി ബാഴ്‌സലോണ ഡാനി ഓൾമോയുടെ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആർബി ലെപ്‌സിഗിൽ നിന്നാണ് ഡാനി ഓൽമോ കാറ്റലൻ ക്ലബിൽ എത്തുന്നത്. 2030 ജൂൺ 30 വരെ നീളുന്ന ആറ് സീസണുകളുടെ കരാർ ആണ് താരം ബാഴ്സലോണയിൽ ഒപ്പുവെച്ചത്. 500 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ആകും ഓൾമോയുടെ കരാറിൽ ഉള്ളത്.

ഡാനി ഓൾമോ 24 08 09 20 25 05 186

മുമ്പ് 2007-ൽ അയൽക്കാരായ എസ്പാൻയോളിൽ നിന്ന് ലാ മാസിയയിലെത്തിയ ഓൾമോ, ഏഴ് വർഷത്തോളം ബാഴ്സലോണ അക്കാദമിയിൽ ഉണ്ടായിരുന്നു. ലെപ്സിഗിൽ പോകും മുമ്പ് ഡൈനാമോ സാഗ്രെബിനായി താരം കളിച്ചിട്ടുണ്ട്.

സ്പെയിന്റെ യൂറോ കപ്പ് വിജയത്തിൽ പ്രധാന പങ്കിവഹിച്ച താരമാണ് ഡാനി ഓൽമോ.