ഡാനി സെബയോസ് റയൽ മാഡ്രിഡിൽ ഉടൻ പുതിയ കരാറിൽ ഒപ്പ് വക്കും

Wasim Akram

സ്പാനിഷ് മധ്യനിര താരം ഡാനി സെബയോസ് റയൽ മാഡ്രിഡിൽ ഉടൻ പുതിയ കരാറിൽ ഒപ്പ് വക്കും. നാലു വർഷത്തേക്കുള്ള കരാർ ആണ് താരം ക്ലബ്ബിൽ പുതുക്കുക. നേരത്തെ ടോണി ക്രൂസ് റയലിൽ കരാർ പുതുക്കിയിരുന്നു.

ഡാനി സെബയോസ്

പുതിയ കരാർ പുതുക്കുന്നതോടെ സെബയോസ് 2027 വരെ റയലിൽ തുടരും. അതേസമയം ഇനി ലൂക മോഡ്രിച്, നാച്ചോ എന്നിവരുടെ കരാർ പുതുക്കാനുള്ള ശ്രമം ആണ് റയൽ നടത്തുന്നത്. സീസണിൽ ഇനി പുതിയ താരങ്ങളെ ടീമിൽ എത്തിക്കില്ല എന്നു റയൽ പ്രസിഡന്റ് പറഞ്ഞിരുന്നു.