ഡാലോട്ടിനെ തേടി എ സി മിലാനും റോമയും

20201002 233131
- Advertisement -

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും. ഡാലോട്ടിനായി ഇറ്റാലിയൻ ക്ലബുകളായ എ സി മിലാനും റോമയും ഇപ്പോൾ രംഗത്ത് ഉണ്ട്. എ സി മിലാനാണ് കൂടുതൽ സാധ്യത കാണുന്നത്. എ സി മിലാൻ താരത്തെ ഈ സീസണിൽ ലോണിലും തുടർന്ന് 10 മില്യൺ നൽകി ഡാലോട്ടിനെ വാങ്ങാനും തയ്യാറാണ്.

റോമ ഡാലോട്ടിനെ സ്മാളിംഗിനെ വാങ്ങുന്ന കരാറിനൊപ്പം ഉൾപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. രണ്ട് ക്ലബുകളും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ ഇതുവരെ തന്റെ മികവ് തെളിയിക്കാൻ ആയിട്ടില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഡാലോട്ടിനാവുന്നില്ല. ഇതാണ് താരത്തെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കാൻ കാരണം.

പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.

Advertisement