ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയി ഇതുവരെ പി എസ് ജി രംഗത്തില്ല

Cristiano Ronaldo Portugal Euro

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പി എസ് ജി സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ശരിയല്ല എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തന്നെ തുടരാൻ ആണ് സാധ്യത എന്നും പി എസ് ജി ഇതുവരെ താരത്തിനായി യുവന്റസിനെയോ റൊണാൾഡോയുടെ ഏജന്റിനെയോ സമീപിച്ചിട്ടില്ല എന്നും ഫബ്രിസിയോ പറയുന്നു. എമ്പപ്പെയെ നിലനിർത്താൻ ആണ് പി എസ് ജി ശ്രമിക്കുന്നത് എന്നും അതിന് അവർക്ക് ആകുമെന്ന് ക്ലബ് വിശ്വസിക്കുന്നുണ്ട് എന്നും ഫബ്രിസിയോ പറഞ്ഞു.

പി എസ് ജി ഓഫർ ചെയ്ത കരാറുകൾ എമ്പപ്പെ നിരസിച്ചു എന്നും താരം റയൽ മാഡ്രിഡിലേക്ക് പോകാൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റയൽ മാഡ്രിഡും ഇതുവരെ എമ്പപ്പെയ്ക്കായി ശ്രമങ്ങൾ തുടങ്ങിയിട്ടില്ല എന്ന് ഫബ്രിസിയോ പറഞ്ഞു. എമ്പപ്പെയെ റയൽ സ്വന്തമാക്കുക ആണെങ്കിൽ പകരക്കാരനായി ക്രിസ്റ്റ്യാനോയെ പി എസ് ജി വാങ്ങും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഫബ്രിസിയോ പറയുന്നത് ഇരു താരങ്ങളും അവരുടെ ക്ലബിൽ തന്നെ ഈ സീസണിൽ തുടരും എന്നാണ്.

Previous articleടി20 ലോകകപ്പ് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു, ഇന്ത്യ – പാക് സൂപ്പര്‍ പോരാട്ടം ദുബായിയിൽ ഒക്ടോബര്‍ 24ന്
Next articleകൊൽക്കത്ത ഫുട്ബോൾ ലീഗ് ഇന്ന് മുതൽ