ഫിലിപ്പെ കൗടിഞ്ഞോക്ക് വേണ്ടി കൂടുതൽ ടീമുകൾ ആസ്റ്റൻ വില്ലയെ സമീപിക്കുന്നു. റയൽ ബെറ്റിസ്, ബസിക്തസ് ക്ലബ്ബുകൾ ആണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ബ്രസീലിയൻ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഖത്തർ ടീമായ അൽ ദുഹയ്ൽ താരത്തിന് വേണ്ടി കാര്യമായ ശ്രമം നടത്തിയെങ്കിലും ട്രാൻസ്ഫർ പൂർത്തിയായിരുന്നില്ല. താരത്തിന്റെ പരിക്കാണ് വിലങ്ങു തടിയായത് എന്നാണ് സൂചനകൾ. ഇതോടെ ഈ നീക്കം പൂർണമായും നിലച്ചിരിക്കുകയാണ്
തങ്ങളുടെ നിബന്ധനകൾക്കനുസരിച്ചുള്ള ഓഫറുകൾ വന്നാൽ കൗടിഞ്ഞോയെ വിട്ടു കൊടുക്കാൻ ആസ്റ്റൻ വില്ല തയ്യാറാണ്. അതേ സമയം താരത്തെ ലോണിൽ എത്തിക്കാനാണ് റയൽ ബെറ്റിസ് ശ്രമം എന്ന് മുണ്ടോ ഡിപോർടിവോ സൂചിപ്പിക്കുന്നു. മിഡ്ഫീൽഡർ ലൂയിസ് ഫിലിപ്പേ, അൽ ഇത്തിഹാദിലേക്ക് ചേക്കേറുന്നതിനാൽ താരത്തിന് പകരക്കാരനായാണ് പെല്ലഗ്രിനിയുടെ ടീം കൗടിഞ്ഞോയെ കാണുന്നത്. നേരത്തെ ലോ സെൽസോയെ എത്തിക്കാനുള്ള ബെറ്റിസിന്റെ നീക്കവും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് പരിചയസമ്പന്നനായ കൗടിഞ്ഞോയെ ബെറ്റിസ് നോട്ടമിട്ടത്. ഒന്നിൽ കൂടുതൽ ടീമുകൾ രംഗത്ത് ഉള്ളതിനാൽ താരത്തിന്റെ തീരുമാനം നിർണായകം ആവും. കൂടാതെ ലോൺ നീക്കത്തെക്കാൾ ട്രാൻസ്ഫർ തന്നെയാവും ആസ്റ്റൻ വില്ല ഉന്നമിടുന്നത്.
Download the Fanport app now!