കിംഗ്സ്ലി കോമാനെ സ്വന്തമാക്കാൻ ആയി അൽ ഹിലാൽ രംഗത്ത്

Newsroom

ബയേൺ മ്യൂണിക്കിൻ്റെ കിംഗ്സ്ലി കോമാൻ സൗദി അറേബ്യയിലേക്ക് പോകാൻ സാധ്യത. അൽ ഹിലാൽ എഫ്സി താരത്തിനായി ഓഫർ സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒമ്പത് വർഷമായി ബയേണിൽ ചെലവഴിച്ച ഫ്രഞ്ച് വിംഗറിന് സൗദി അറേബ്യൻ ക്ലബ് വലിയ ഓഫർ നൽകിയതായി റിപ്പോർട്ട്. ഈ ഓഫർ താരം അംഗീകരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

Picsart 24 08 27 16 16 23 419

ബയേണൊപ്പം ഒമ്പത് സീസണിൽ നിന്ന്
എട്ട് ബുണ്ടസ്‌ലിഗ കിരീടങ്ങൾ ഉൾപ്പെടെ 19 കിരീടങ്ങൾ താരം നേടി. ഇതിൽ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു. മുമ്പ് യുവന്റസിലും പി എസ് ജിയിലും താരം കളിച്ചിട്ടുണ്ട്.