അടുത്ത സീസണായുള്ള ഒരുക്കങ്ങൾ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ തന്നെ തുടങ്ങി. പുതുതായി ഒരു ഗോൾകീപ്പറെ ആണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ സ്വന്തമാക്കിയത്. അമേരിക്കൻ ഗോൾകീപ്പറായ സാക് സ്റ്റെഫനാണ് സിറ്റിയുമായി കരാറിൽ എത്തിയത്. അടുത്ത ജൂലൈയിൽ മാത്രമെ സ്റ്റെഫൻ സിറ്റിയിൽ ചേരുകയുള്ളൂ. എം എൽ എസ് ക്ലബായ കൊളംബസ് ക്രൂവിൽ നിന്നാണ് സ്റ്റെഫൻ സിറ്റിയിലേക്ക് എത്തുന്നത്.
10 മില്യണോളമാണ് സ്റ്റെഫനായി സിറ്റി ചിലവഴിക്കുന്നത്. എം എൽ എസിൽ ഇത് റെക്കോർഡ് തുകയാണ്. ആദ്യമായാണ് ഒരു ഗോൾ കീപ്പർക്ക് അമേരിക്കയിൽ ഇത്ര തുക ലഭിക്കുന്നത്. അമേരിക്കയുടെ ഗോൾ വല വർഷങ്ങളോളം സ്റ്റെഫൻ കാത്തു സൂക്ഷിക്കുമെന്ന് ആണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ എഡേഴ്സണാണ് സിറ്റിയുടെ ഒന്നാം കീപ്പർ. എഡേഴ്സണ് വെല്ലുവിളിയാകാൻ സ്റ്റെഫനു കഴിയുമോ എന്നത് കണ്ടറിയണം.