ചാമ്പ്യൻഷിപ്പിൽ ഗോൾ അടിച്ചു കൂട്ടിയ ചുബ അക്പോമിനെ അയാക്‌സ് സ്വന്തമാക്കും

Wasim Akram

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഗോൾ അടിച്ചു കൂട്ടിയ ചുബ അക്പോമിനെ അയാക്‌സ് സ്വന്തമാക്കും. കഴിഞ്ഞ സീസണിൽ മിഡിൽസ്‌ബ്രോക്ക് ആയി ലീഗിൽ 28 ഗോളുകൾ അടിച്ചു കൂട്ടിയ താരം ആയിരുന്നു ഇംഗ്ലീഷ് രണ്ടാം ഡിവിഷനിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരവും. 12 മില്യൺ യൂറോയും 2 മില്യൺ ആഡ് ഓണും നൽകിയാണ് മുൻ ആഴ്‌സണൽ അക്കാദമി താരത്തെ അയാക്‌സ് ടീമിൽ എത്തിക്കുന്നത്.

അയാക്‌സ്

2002 മുതൽ 2013 വരെ ആഴ്‌സണൽ അക്കാദമിയിൽ കളിച്ച മുൻ ഇംഗ്ലീഷ് യൂത്ത് താരം 2013 ൽ ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ച ശേഷം നിരവധി ക്ലബുകളിൽ ആണ് ലോണിൽ കളിച്ചത്. തുടർന്ന് 2020 ൽ മിഡിൽസ്‌ബ്രോക്ക് ഒപ്പം ചേർന്ന താരം കഴിഞ്ഞ 2 വർഷം കൊണ്ടാണ് കരിയർ തിരിച്ചു പിടിച്ചത്. 27 കാരനായ താരം തങ്ങൾക്ക് വലിയ മുതൽക്കൂട്ട് ആവും എന്ന പ്രതീക്ഷയിൽ ആണ് അയാക്‌സ്.