ചെറിഷേവിനെ സ്ഥിര കരാറിൽ വലൻസിയ സ്വന്തമാക്കി

റഷ്യയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ചെറിഷേവിനെ വലൻസിയ സ്ഥിര കരാറിൽ സ്വന്തമാക്കി. വിയ്യാറയലിന്റെ താരമായിരുന്ന ചെറിഷേവ് കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ വലൻസിയയിലായിരുന്നു കളിച്ചത്. ആ ലോൺ കരാർ ആണ് ഇപ്പോൾ സ്ഥിര കരാറാക്കി വലൻസിയ മാറ്റിയത്. 2022 വരെയുള്ള കരാറിൽ ചെറിഷേവ് ഒപ്പുവെച്ചു.

റഷ്യക്കായി കഴിഞ്ഞ ലോകകപ്പിൽ നാലു ഗോളുകൾ നേടിയ താരമാണ് ചെറിഷേവ്. ലോകകപ്പിനു ശേഷം നിരവധി ക്ലബുകൾ താരത്തിനായി രംഗത്ത് വന്നെങ്കിലും അന്ന് ചെറിഷേവ് വലൻസിയ തിരഞ്ഞെടുക്കുകയായിരുന്നു. മുമ്പ് 2016ലും ലോണിൽ ചെറിഷേവ് വലൻസിയയിൽ കളിച്ചിരുന്നു. റയൽ മാഡ്രിഡിന് കളിച്ചു കൊണ്ടായിരുന്നു ചെറിഷേവ് ആദ്യം സ്പെയിനിൽ എത്തിയത്. റയൽ മാഡ്രിഡ് യൂത്ത് ടീമിലൂടെ വളർന്ന താരമാണ്.