ചെൽസിയുടെ യുവ ഗോൾ കീപ്പർ മാർകിൻ ബുൾകയെ ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽ. മൂന്ന് വർഷത്തെ കരാറിലാണ് ബുൾക പി.എസ്.ജിയിൽ എത്തുന്നത്. 19കാരനായ ബുൾകയുടെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് താരം ഫ്രീ ട്രാൻസ്ഫറിൽ പി.എസ്.ജിയിൽ എത്തുന്നത്. ചെൽസിക്ക് താരത്തിന് പുതിയ കരാർ നല്കാൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ചെൽസിയിൽ കരാർ പുതുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു.
പി.എസ്.ജിയുടെ മൂന്നാമത്തെ ഗോൾ കീപ്പറായിട്ടാണ് പി.എസ്.ജി ചെൽസി യുവതാരത്തെ സ്വന്തമാക്കിയത്. 2016ലാണ് എഫ്.സി.ബി എസ്കോളയിൽ നിന്ന് ബുൾക ചെൽസിയിൽ എത്തുന്നത്. ചെൽസിയിൽ എത്തിയത് മുതൽ യൂത്ത് ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നെകിലും സീനിയർ ടീമിൽ ഇടം നേടാൻ ബുൾകക്കായിരുന്നില്ല. നേരത്തെ ചെൽസിയുടെ മൂന്നാമത്തെ ഗോൾ കീപ്പറായ റോബ് ഗ്രീൻ ഈ സീസണോട് ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.