എം.എൽ.എസിൽ കളിക്കുന്ന സെർബിയൻ ഗോൾ കീപ്പർക്ക് ആയി ചെൽസിയുടെ ബിഡ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിലേക്ക് പോയ കെപക്ക് പകരക്കാരനായി സെർബിയൻ ഗോൾ കീപ്പർ ജോർജെ പെട്രോവിചിനെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമം. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ആയ ന്യൂ ഇംഗ്ലണ്ട് ഗോൾ കീപ്പർക്ക് ആയി 15 മില്യൺ പൗണ്ടിന്റെ ആദ്യ ബിഡ് ആണ് ചെൽസി മുന്നോട്ട് വെച്ചത്. 23 കാരനായ താരത്തെ ടീമിൽ എത്തിക്കാൻ ആവും എന്ന പ്രതീക്ഷയിൽ ആണ് ചെൽസി.

ചെൽസി

സെർബിയൻ ക്ലബിൽ കളി തുടങ്ങിയ പെട്രോവിച് 2022 ൽ ആണ് ന്യൂ ഇംഗ്ലണ്ടിൽ 3 വർഷത്തെ കരാറിൽ ചേരുന്നത്. ആ വർഷം തന്നെ ലീഗിലെ മികച്ച ഗോൾ കീപ്പർ പോരാട്ടത്തിൽ എത്തിയ താരം ഈ സീസണിലും ആ മികവ് തുടർന്നു. തുടർന്ന് എം.എൽ.എസ് ഓൾ സ്റ്റാർ ടീമിലും സ്ഥാനം ഇടം പിടിച്ചു. നേരത്തെ താരത്തിന് ആയി നോട്ടിങ്ഹാം ഫോറസ്റ്റ് അടക്കമുള്ള ക്ലബുകൾ രംഗത്ത് വന്നിരുന്നു. സെർബിയക്ക് ആയി രണ്ടു തവണ കളിച്ച താരം 2021 ൽ ആണ് ദേശീയ ടീമിൽ അരങ്ങേറിയത്.