ബയേൺ മ്യൂണിക്കിൽ നിന്നുള്ള 19 കാരനായ ഫ്രഞ്ച് ഫോർവേഡ് മാത്തിസ് ടെലിനെ സൈൻ ചെയ്യുന്നതിനെക്കുറിച്ച് ചെൽസി ഔദ്യോഗിക അന്വേഷണം നടത്തി. ലണ്ടൻ ക്ലബ്ബിൻ്റെ ടെല്ലിലുള്ള താൽപ്പര്യം വളരെക്കാലമായി നിലനിൽക്കുന്നതാണ്. ക്രിസ്റ്റഫർ എൻകുങ്കു ഉൾപ്പെടുന്ന വിശാലമായ ഒരു ഡീൽ ആണ് ചെൽസി ഇപ്പോൾ മുന്നോട്ട് വെക്കുന്നത്.
2022-ൽ റെന്നസിൽ നിന്നാണ് ടെല്ലസ് ബയേൺ മ്യൂണിക്കിൽ ചേർന്നത്. 17-ാം വയസ്സിൽ ബയേണിൻ്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറിയ കൗമാരക്കാരൻ ക്ലബ്ബിനായി 59 ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സീസണിൽ അദ്ദേഹത്തിൻ്റെ അവസരങ്ങൾ കുറവായിരുന്നു.
വെറും 237 മിനിറ്റ് മാത്രമെ താരത്തിന് ഈ സീസണിൽ കളിക്കാനായുള്ളൂ. ചെൽസിയിലേക്കുള്ള ഒരു നീക്കം ടെൽസിന് കൂടുതൽ അവസരം വാഗ്ദാനം ചെയ്യുന്നു.
ക്രിസ്റ്റഫർ എൻകുങ്കു, അതേസമയം, ചെൽസിയിൽ കഴിവ് തെളിയിക്കാൻ ആകാതെ കഷ്ടപ്പെടുകയാണ്. 2023-ൽ ആർബി ലെപ്സിഗിൽ നിന്ന് ചെൽസിയിൽ ചേർന്ന ഫ്രഞ്ച് ഇൻ്റർനാഷണൽ, എല്ലാ മത്സരങ്ങളിലും 13 ഗോളുകൾ നേടിയെങ്കിലും പ്രീമിയർ ലീഗിൽ സ്ഥിരമായ സ്ഥാനം ഉറപ്പാക്കാൻ പാടുപെട്ടു.
എൻകുങ്കുവിനെ സ്വാപ്പ് ചെയ്ത് പകരം ടെല്ലസിനെ ലഭിക്കാൻ ആകും ചെൽസി ശ്രമിക്കുന്നത്. എങ്കുകുവിനെ സ്വന്തമാക്കാൻ ബയേണും ആഗ്രഹമുണ്ട്.