ബ്രൈറ്റൺ താരം കൈസെഡോയെ സ്വന്തമാക്കാൻ കഴിയാതെ വിഷമിക്കുന്ന ആഴ്സണൽ ഇപ്പോൾ ചെൽസി മിഡ്ഫീൽഡർ ജോർഗിഞ്ഞീയിലേക്ക് തങ്ങളുടെ ശ്രദ്ധ മാറ്റിയിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഇറ്റാലിയൻ മിഡ്ഫീൽഡറെ സ്വന്തമാക്കാനായുള്ള ചർച്ചയിലാണ് ആഴ്സണൽ. ജനുവരി ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് 31-കാരനെ വിൽക്കാൻ ചെൽസി ആഗ്രഹിക്കുന്നുണ്ട്.
ഇനി ആറ് മാസം മാത്രം കരാർ ബാക്കിയുള്ള ജോർഗിഞ്ഞോയെ സ്വന്തമാക്കാൻ ചെൽസി ട്രാൻസ്ഫർ തുക ആവശ്യപ്പെടുന്നുണ്ട്. ഇതാണ് ചർച്ചകൾ ഇപ്പോൾ നീണ്ടു പോകാൻ കാരണം.
ബ്രൈറ്റൺ താരം മോയിസസ് കെയ്‌സെഡോയ്ക്ക് ആയുള്ള ആഴ്സണലിന്റെ അവസാന ബിഡും ബ്രൈറ്റൺ നിരസിച്ചിരുന്നു. ഇതാണ് ആഴ്സണൽ പുതിയ മിഡ്ഫീൽഡറെ അന്വേഷിക്കാനുള്ള കാരണം.
തോമസ് പാർട്ടി, ഗ്രാനിറ്റ് ഷാക്ക, മാർട്ടിൻ ഒഡെഗാർഡ് എന്നീ ത്രയങ്ങൾ നയിക്കുന്ന ആഴ്സണൽ മിഡ്ഫീൽഡ് ഇപ്പോൾ തന്നെ ശക്തമാണ്. ഇവർക്ക് ബാക്കപ്പ് ആയാകും ജോർഗിഞ്ഞൊയെ അർട്ടേറ്റ കാണുന്നത്. സാരി ചെൽസി പരിശീലകനായിരിക്കെ ആയിരുന്നു നാപോളി വിട്ട് ജോർഗിഞ്ഞോ ചെൽസിയിൽ എത്തിയത്.