ഏറെ കാലമായി നോട്ടമിട്ട താരത്തെ അവസാനം ലംപാർഡ് ചെൽസിയിൽ എത്തിച്ചു. ലെസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെലിനെ സ്വന്തമാക്കിയ വിവരം ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 50 മില്യൺ പൗണ്ടോളം നൽകിയാണ് ചെൽസി താരത്തെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചത്. 5 വർഷത്തെ കരാറാണ് ഇംഗ്ലണ്ട് ദേശീയ ടീം അംഗം കൂടിയായ ചിൽവെൽ ഒപ്പിട്ടിരിക്കുന്നത്.
ലെഫ്റ്റ് ബാക്കിനെ എത്തിക്കുക എന്നതായിരുന്നു ചെൽസി ഏറെ കാലമായി ലക്ഷ്യം വച്ച ട്രാൻസ്ഫർ. ഫ്രാങ്ക് ലംപാർഡ് ആവശ്യപ്പെട്ടതും ചിൽവെലിനെ തന്നെ. മറ്റു പല പേരുകളും ഉയർന്നെങ്കിലും അവസാനം ചെൽസി വൻ തുക തന്നെ മുടക്കാൻ തയ്യാറാവുകയായിരുന്നു. വരും ദിവസങ്ങളിൽ തിയാഗോ സിൽവ, കായ് ഹാവേർട്‌സ് എന്നിവരുടെ സൈനിങ്ങും ചെൽസി പ്രഖ്യാപിച്ചേക്കും.