മാഡ്രിഡ് താരം സെബയോസ് ഇനി ആഴ്സണലിൽ

na

റയൽ മാഡ്രിഡിന്റെ സ്പാനിഷ് മധ്യനിര താരം ഡാനി സെബെയോസ് ഇനി ആഴ്സണലിൽ. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം ലണ്ടനിലേക്ക് എത്തുന്നത്. സ്‌പെയിനിന്റെ അണ്ടർ 21 യൂറോയിലെ മികച്ച താരമാണ് സെബെയോസ്. സെൻട്രൽ മിഡ്ഫീൽഡറാണ് 22 വയസുകാരനായ സെബയോസ്.

റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലോണിൽ പോകാൻ തീരുമാനിച്ചത്. അസെൻസിയോക്ക് പരിക്കേറ്റത് ഡീൽ നടകാതിരിക്കാൻ കാരണമാകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും റയൽ മുൻ ധാരണ പ്രകാരം തന്നെ താരത്തെ വിട്ട് നൽകാൻ തയ്യാറാവുകയായിരുന്നു. സെവിയ്യ, മിലാൻ, റയൽ ബെറ്റിസ് ടീമുകളും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു.

2017 ൽ ബെറ്റിസിൽ നിന്ന് 16 മില്യൺ യൂറോ നൽകിയാണ് റയൽ സെബയോസിനെ ടീമിൽ എത്തിച്ചത്. പക്ഷെ സൂപ്പർ താരങ്ങൾ നിറഞ്ഞ റയൽ മധ്യനിരയിൽ സ്ഥിരം ഇടം നേടാൻ താരത്തിനായില്ല. 2 വർഷത്തിനിടെ കേവലം 56 മത്സരങ്ങൾ മാത്രമാണ് താരം റയലിനായി കളിച്ചത്.