ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ് അൽ-നസർ കാസെമിറോയെ സൈൻ ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു. അൽ-നസർ ടാലിസ്കയെ വിൽക്കുന്നതിനാൽ ഒരു ഒരു വിദേശ താരത്തെ സൈൻ ചെയ്യാനുള്ള അവസരം അവർക്ക് ഉണ്ട്. അൽ നസർ കസെമിറോയെ തന്നെയാണ് ലക്ഷ്യമിടുന്നത്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള കാസെമിറോ, സൗദി അറേബ്യയിലേക്കുള്ള ഒരു നീക്കത്തിന് തയ്യാറാണ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി വേതനം കസെമിറോക്ക് അൽ നസർ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡറെ വിൽക്കാൻ സജീവമായി നോക്കുന്നില്ല, അദ്ദേഹം തുടരുകയാണെങ്കിൽ അവരുടെ ടീമിൻ്റെ സുപ്രധാന ഭാഗമായി തുടരുമെന്ന് ക്ലബ് ആവർത്തിക്കുന്ന.
കസെമിറോ സൗദിയിൽ എത്തുക ആണെങ്കിൽ റൊണാൾഡോയും കസെമിറോയും തമ്മിലുള്ള ഒരുമിക്കൽ കൂടെ ആകും ഇത്.