മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ല, ഇക്വഡോറിലെ അത്ഭുത താരം കൈസേദൊയെ ബ്രൈറ്റൺ സൈൻ ചെയ്യും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യും എന്ന് കരുതിയിരുന്ന ഇക്വഡോറിലെ അത്ഭുത ടാലന്റായ മോസസ് കൈസേദൊയെ ബ്രൈറ്റൺ സ്വന്തമാക്കും. പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ഇതു സംബന്ധിച്ച് ധാരണയിൽ എത്തി കഴിഞ്ഞു എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും അവസാന ദിവസങ്ങളിൽ അതിൽ നിന്ന് പിന്മാറിയിരുന്നു.

19കാരനായ മധ്യനിര താരം മോസസ് കൈസേദൊ ജനുവരിയിൽ തന്നെ ബ്രൈറ്റണിലേക്ക് എത്തും. ഇപ്പോൾ ഇക്വഡോർ ക്ലബായ‌ ഇൻഡിപെൻഡൻഡ് ദെൽ വലെയ്ക്ക് വേണ്ടിയാണ് കൈസെദോ കളിക്കുന്നത്. 6 മില്യൺ നൽകിയാകും ബ്രൈറ്റൺ താരത്തെ സൈൻ ചെയ്യുക. താരത്തിന്റെ വർക്ക് പെർമിറ്റ് ഉടൻ ശരിയാകും. ഇതിനകം തന്നെ ഇക്വഡോർ ദേശീയ ടീമിനായി നാലു മത്സരങ്ങൾ കൈസെദോ കളിച്ചിട്ടുണ്ട്.