റയലിന്റെ മൊറോക്കൻ താരം ഹക്കിമിയെ സ്വന്തമാക്കി ഡോർട്ട്മുണ്ട്

- Advertisement -

റയൽ മാഡ്രിഡിന്റെ മൊറോക്കൻ താരം അഫ്‌റാഫ് ഹക്കിമിയെ ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിലെത്തിച്ചു. രണ്ടു വർഷത്തേക്ക് ലോണിലാണ് താരത്തെ ഡോർട്ട്മുണ്ട് സ്വന്തമാക്കിയത്. റയലിന്റെ റൈറ്റ് ബാക്കായ ഹക്കിമി റഷ്യൻ ലോകകപ്പിൽ ഇറങ്ങിയ മൊറോക്കൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ലീഗിൽ സിദാന്റെ കീഴിൽ 9 മത്സരങ്ങൾ കളിച്ച ഹക്കിമി രണ്ടു ഗോളുകൾ നേടി. അഞ്ച് തവണ കോപ്പ ഡെൽ റെയിലും രണ്ടു തവണ ചാമ്പ്യൻസ് ലീഗിലും ഹക്കിമി റയലിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്. മൊറോക്കോയ്ക്ക് വേണ്ടി 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഹക്കിമി റയലിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് കളിയാരംഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement