ബാഴ്‌സലോണയുടെ സ്പാനിഷ് സ്‌ട്രൈക്കറെ സ്വന്തമാക്കി ബൊറൂസിയ ഡോർട്ട്മുണ്ട്

Jyotish

ബാഴ്‌സലോണയുടെ സ്പാനിഷ് സ്‌ട്രൈക്കറെ ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കി. പാക്കോ ആൽക്കസറിനെയാണ് ബൊറൂസിയ സ്വന്തമാക്കിയത്. ഇരുപത്തി നാല്കാരനായ യുവതാരത്തെ ഒരു വർഷത്തെ ലോണിലാണ് സിഗ്നൽ ഇടൂന പാർക്കിൽ എത്തിച്ചത്.

വലൻസിയയിലൂടെ കളിയാരംഭിച്ച പാക്കോ ആൽക്കസർ 2016 ലാണ് ബാഴ്‌സയിൽ എത്തുന്നത്. 151 മത്സരങ്ങൾ ലാ ലീഗയിൽ താരം കളിച്ചിട്ടുണ്ട്. (43 goals, 22 assists), 21 കോപ്പ ഡെൽ റെയ് മത്സരങ്ങൾ (11 goals, 2 assists), 13 യൂറോപ്പ ലീഗ് (7 goals, 1 assist) 10 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ (1 goal,1 assist) എന്നിങ്ങനെയാണ് യുവതാരത്തിന്റെ കരിയർ സ്റ്റാറ്റിസ്റ്റിക്സ്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ ഒൻപതാം നമ്പർ ജേഴ്സിയണിയും പാക്കോ.