സ്റ്റോക്ക് സിറ്റിയുടെ യുവ ഡിഫൻഡർ കോളിൻസ് ഇനി ബേർൺലിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്റ്റോക്ക് സിറ്റിയിൽ നിന്ന് യുവ ഡിഫെൻഡർ നഥാൻ കോളിൻസിനെ ബർൺലി സൈൻ ചെയ്തു. സ്റ്റോക്ക് സിറ്റി അക്കാദമിയിലൂടെ ഉയർന്ന് വന്ന കോളിൻസ് സ്റ്റോക്കിനായി 49 ഫസ്റ്റ്-ടീം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇരുപതുകാരനായ താരം ചാമ്പ്യൻഷിപ്പിൽ മാത്രം 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019-20 സീസണിന്റെ തുടക്കത്തിൽ ലീഡ്സ് യുണൈറ്റഡിനെതിരെ സ്റ്റോക്കിനെ നയിച്ചപ്പോൾ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി കോളിൻസ് മാറിയിരുന്നു.

രാജ്യത്തെ വളർന്നു വരുന്ന താരങ്ങളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെ സ്വന്തമാക്കുന്നതിൽ സന്തോഷം ഉണ്ട് എന്നു ബർൺലി ചെയർമാൻ അലൻ പേസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഡിഫെൻഡർ ബേർൺലിയുടെ ആദ്യത്തെ സമ്മർ സൈനിംഗായി മാറി. ടർഫ് മൂറിൽ നാല് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്.