തിരിച്ചുവരവ് ഔദ്യോഗികം, ബുഫൺ യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾകീപ്പിംഗ് ഇതിഹാസം ബുഫന്റെ യുവന്റസിലേക്ക് ഉള്ള തിരികെ വരവ് ഔദ്യോഗികമായി. ഇന്ന് ടൂറിനിൽ എത്തിയ ബുഫൺ മെഡിക്കൽ പൂർത്തിയാക്കി. യുവന്റസിൽ ഒരു വർഷത്തെ കരാറും ബുഫൺ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ട് പി എസ് ജിയിൽ എത്തിയിരുന്ന ബുഫൺ ഒറ്റ സീസൺ കൊണ്ട് പാരീസ് വിട്ട് യുവന്റസിൽ എത്തിയിരിക്കുകയാണ്.

ഇത് ബുഫന്റെ ഫുട്ബോൾ കരിയറില അവസാന സീസൺ ആകുമെന്നാണ് കരുതുന്നത്. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലബിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ബുഫൺ തിരികെ എത്തുന്നത്. ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യവും ബുഫണുണ്ട്. ചാമ്പ്യൻസ് ലീഗ് നേടാൻ ആയിരുന്നു ഇറ്റലി വിട്ട് ഫ്രാൻസിൽ ബുഫൺ എത്തിയത്. എന്നാൽ അവിടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോലും കാണാൻ ബുഫണായില്ല.

ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബുഫന്റെ സ്വപനം യുവന്റസിനൊപ്പം പൂർത്തിയാക്കാം എന്നാണ് ബുഫൺ കരുതുന്നത്. 17 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 9 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.