ടോളൂസിലെ ഗംഭീര സീസണിന് ശേഷം ബ്രാൻകോ വാൻ ഡെൻ ബൂമൻ ഡച്ച് മണ്ണിലേക്ക് എത്തുന്നു. താരത്തെ എത്തിക്കാനുള്ള അയാക്സിന്റെ നീക്കങ്ങൾ ലക്ഷ്യം കണ്ടതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റ് ആയിട്ടാണ് അയാക്സ് ടീമിലേക്ക് കൊണ്ടുവരുന്നത്. ഇരുപതിയെഴുകാരന്റെ മെഡിക്കൽ പരിശോധനകൾ ഉടനെ ഉണ്ടാവും. ശേഷം ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും എത്തും. 2027 വരെയുള്ള കരാർ ആൺ ബ്രാൻകോക്ക് അയാക്സ് നൽകുന്നത്. മറ്റ് വമ്പൻ ടീമുകളും നോട്ടമിട്ടിരുന്ന താരത്തെ റാഞ്ചിയെടുക്കാൻ സാധിച്ചതും അയാക്സിന് നേട്ടമായി.
ലീഗ് 1ൽ ഇത്തവണ തകർപ്പൻ പ്രകടനമാണ് ബ്രോങ്കോ പുറത്തെടുത്തത്. ആറു ഗോളുകളും 13 അസിസ്റ്റുകളും ടീമിനായി നേടി. സീസണിൽ അവസരങ്ങൾ ഒരുക്കുന്നതിൽ മെസ്സിക്ക് തൊട്ടു പിറകെ നിൽക്കുന്ന താരം, കഴിഞ്ഞ സീസണുകളിൽ ടോളൂസെയുടെ നേടും തൂണായി പ്രവർത്തിക്കുകയാണ്. 2020 ൽ ടീമിൽ എത്തിയ താരം തൊട്ടടുത്ത സീസണിൽ ലീഗ് 2 ചാമ്പ്യന്മാർ ആയി ടീമിനെ ഒന്നാം ഡിവിഷനിലേക്ക് എത്തിക്കുന്നതിൽ സഹായിച്ചു. കൂടാതെ ഇത്തവണ ലീഗിലെ തകർപ്പൻ പ്രകടനത്തിന് പുറമെ ടീമിനോടൊപ്പം കോപ്പ് ഡി ഫ്രാൻസ് കിരീടം നേടി ചരിത്രത്തിലും ഇടം പിടിച്ചു. ഇതോടെ പല വമ്പൻ ടീമുകളും താരത്തിന് പിറകെ കൂടി. ലീഡ്സ് ആസ്റ്റൻവില്ല തുടങ്ങിയവർ താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. കൂടാതെ ഗലറ്റ്സരെയും ബ്രാൻകോക്ക് വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാൽ ഇവരെയെല്ലാം മറികടന്ന് ടച്ച് മണ്ണിലേക്ക് താരത്തെ തിരികെ എത്തിക്കാൻ സാധിച്ചത് അയാക്സിന് നേട്ടമായി. മുൻപ് ബി ടീം ആയ യോങ് അയാക്സിന് വേണ്ടിയും ബ്രാൻകോ പന്ത് തട്ടിയിട്ടുണ്ട്.
Download the Fanport app now!