ലിയനാർഡോ ബൊണൂച്ചി ഇനി ജർമ്മനിയിൽ ഫുട്ബോൾ കളിക്കും. താരം ജർമ്മൻ ക്ലബായ യൂണിയൻ ബർലിനുമായി കരാറിൽ എത്തി. യുവന്റസും താരത്തെ കൈമാറാൻ സമ്മതിച്ചിട്ടുണ്ട്. യൂണിയൻ ബെർലിനിൽ ഒരു വർഷത്തെ കരാർ ബൊണൂചി ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥയുണ്ടാകും.
യുവന്റ്സ് ബൊണൂചിയോട് ക്ലബ് വിടാൻ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. അദ്ദേഹം ടീമിന്റെ പ്രീ-സീസൺ ടൂറിൽ പോലും ഉണ്ടായിരുന്നില്ല. യുവന്റസ് കളിക്കാരനായി ബൊണൂചിയെ രജിസ്റ്റർ ചെയ്തിരുന്നും ഇല്ല.
2024 ജൂൺ വരെ നീളുന്ന കരാർ ബൊണൂചിക്ക് യുവന്റസിൽ ഉണ്ടെങ്കിലും ഫ്രീ ഏജന്റായി തന്നെ താരത്തിന് ക്ലബ് വിടാം. യുവന്റസ് ക്യാപ്റ്റൻ കൂടിയായിരുന്ന 36കാരൻ ഫിയൊറെന്റീനയുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ നടന്നില്ല.
രണ്ട് ഘട്ടങ്ങളികായി നാഞ്ഞൂറോളം മത്സരങ്ങൾ യുവന്റസിനായി ബൊണൂചി കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം 8 ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 17 കിരീടങ്ങൾ അദ്ദേഹം നേടി. ഇറ്റലിക്ക് ഒപ്പം 121 അന്താരാഷ്ട്ര മത്സരങ്ങളും അദ്ദേഹം കളിച്ചു.