Picsart 23 06 27 16 26 10 811

ഹാരി കെയിനു ആയി ബയേൺ മ്യൂണിക് എത്തി, ആദ്യ ഓഫർ മുന്നോട്ട് വച്ചു

ടോട്ടനം ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിനു ആയി ബയേൺ മ്യൂണിക് ആദ്യ ഓഫർ മുന്നോട്ട് വച്ചു. 29 കാരനായ ഇംഗ്ലീഷ്, ടോട്ടനം റെക്കോർഡ് ഗോൾ വേട്ടക്കാരൻ ആയ കെയിനു ആയി 70 മില്യൺ പൗണ്ടും ആഡ് ഓൺ തുകയും ആണ് ബയേണിന്റെ ഓഫർ.

ടോട്ടനം കുപ്പായത്തിൽ ഒരു വർഷത്തെ കരാർ മാത്രം അവശേഷിക്കുന്ന കെയിൻ ഇത് വരെ പുതിയ കരാർ ഒപ്പ് വച്ചിട്ടില്ല. നിലവിൽ മികച്ച ഓഫർ കിട്ടിയാൽ താരത്തെ ക്ലബ് വിടാൻ ടോട്ടനം അനുവദിക്കും എന്ന സൂചന ഉണ്ട്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി ടീമുകളും താരത്തിന് ആയി രംഗത്തേക്ക് വന്നേക്കും എന്ന സൂചന ഉണ്ടായിരുന്നു. നിലവിൽ ഈ ഓഫർ ടോട്ടനം നിരസിക്കാൻ ആണ് സാധ്യത.

Exit mobile version