ഹൈജാക്ക് സൈനിംഗ് ബാഴ്സ പൂർത്തിയാക്കി, മാൽകോം ഇനി ക്യാമ്പ് നൂവിൽ

na

റോമ ഉറപ്പിച്ച താരത്തെ ഹൈജാക്ക് ചെയ്ത് ബാഴ്സലോണ. ഇന്നലെ റോമ കരാറിൽ എത്തിയ താരത്തെ ടീമിൽ എത്തിച്ചതായി ബാഴ്സ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്നലെ താരത്തിന്റെ ക്ലബ്ബായ ബോർഡക്സുമായി റോമ കരാറിൽ എതിയിരുന്നെങ്കിലും മെഡിക്കലിനായി താരം ഇറ്റലിയിലേക്ക് പുറപ്പെടാനിരിക്കെ ബാഴ്സ രംഗത്ത് വരികയായിരുന്നു. ഇതോടെ ബോർഡക്സുമായി റോമ ഇടഞ്ഞെങ്കിലും കൂടുതൽ പണം വാഗ്ദാനം ചെയ്ത ബാഴ്സയുടെ ഓഫർ അവർ സ്വീകരിക്കുകയായിരുന്നു.

മധ്യനിര താരമായ 21 കാരൻ മൽകോം ബ്രസീൽ ജൂനിയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial