ബാഴ്സലോണ യുവതാരം മുനീർ അൽ ഹദാദിയെ സ്വന്തമാക്കി സെവിയ്യ. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്സലോണയിൽ ഉള്ള കരാർ തീരാനിരിക്കെയാണ് താരത്തെ സെവിയ്യ സ്വന്തമാക്കിയത്. താരത്തിന് രണ്ടു തവണ ബാഴ്സലോണ പുതിയ കരാർ മുൻപിൽ വെച്ചെങ്കിലും താരം ബാഴ്സലോണയിൽ കളിക്കാനുള്ള സമയം കുറവായതുകൊണ്ട് സെവിയ്യയിലേക്ക് പോവുകയായിരുന്നു. നാല് വർഷത്തെ കരാറിലാണ് മുനീർ സെവിയ്യയിൽ എത്തുന്നത്.
ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന മുനീർ വെറും 1 മില്യൺ യൂറോക്കാണ് സെവിയ്യയിൽ എത്തുന്നത്. ബാഴ്സലോണക്ക് വേണ്ടി 56 മത്സരങ്ങൾ കളിച്ച മുനീർ 12 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സലോണയിൽ രണ്ടു ലാ ലീഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു കോപ്പ ഡെൽ കിരീടവും മുനീർ നേടിയിട്ടുണ്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ സെവിയ്യ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മുനീർ. നേരത്തെ അയാക്സ് പ്രധിരോധ താരം മാക്സ് വോബറെയും സെവിയ്യ സ്വന്തമാക്കിയിരുന്നു.