ബാഴ്സലോണ യുവതാരത്തെ സ്വന്തമാക്കാൻ ഉറച്ച് ഫുൾഹാം

20201003 095104
- Advertisement -

ബാഴ്സലോണ ഒരു യുവതാരത്തെക്കൂടെ വിൽക്കും എന്ന് ഉറപ്പായി. അവരുടെ യുവ സെന്റർ ബാക്ക് ടൊഡീബോ ആകും ക്ലബ് വിടുന്നത്. പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം ആണ് ടോഡീബോയ്ക്ക് വേണ്ടി പരിശ്രമിക്കുന്നത്. 18 മില്യൺ ആണ് ടൊഡീബോയ്ക്ക് വേണ്ടി ഫുൾഹാം ഓഫറ്റ് ചെയ്തിരിക്കുന്നത്. ബാഴ്സലോണ ഈ ഓഫർ സ്വീകരിക്കും എന്നാണ് വിവരങ്ങൾ. വരും ദിവസത്തിൽ ഈ ട്രാൻസ്ഫർ പൂർത്തിയാകും.

20കാരനായ ടൊഡീബോയെ വിറ്റ് കൊണ്ട് യുവ സെന്റർ ബാക്കായ എറിക് ഗാർസിയയെ വാങ്ങാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. എന്നാൽ ടൊഡീബോയെ വിൽക്കുന്നത് മണ്ടത്തരം ആണെന്നാണ് ബാഴ്സലോണ ആരാധകർ പറയുന്നത്. എറിക് ഗാർസിയയെയും ഇതുപോലെ ഒരു സീസൺ മുമ്പ് ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിക്ക് വിറ്റതായിരുന്നു. അവിടെ ചെന്ന് കഴിവ് തെളിയിച്ചപ്പോളാണ് ബാഴ്സക്ക് ഗാർസിയയുടെ മികവ് മനസ്സിലായത്. ടോഡീബോ കഴിഞ്ഞ സീസണിൽ ജർമ്മനിയിൽ ഷാൽക്കെയ്ക്ക് വേണ്ടി കളിച്ചിരുന്നു.

Advertisement